You are currently viewing ദുബായിൽ സ്കൂബ ഡൈവിങ്ങിനിടെ മലയാളി യുവ എൻജിനീയർ മരിച്ചു
പ്രതീകാത്മക ചിത്രം

ദുബായിൽ സ്കൂബ ഡൈവിങ്ങിനിടെ മലയാളി യുവ എൻജിനീയർ മരിച്ചു

ദുബായ്: ബലി പെരുന്നാൾ ആഘോഷത്തിനിടെ ദുബായിലെ ജുമൈറ ബീച്ചിൽ സ്കൂബ ഡൈവിങ്ങിനിടെ തൃശൂർ വടക്കാഞ്ചേരി വേലൂർ ഒലെക്കേങ്കിൽ വീട്ടിൽ ഐസക് പോൾ (29) മരണപ്പെട്ടു. ഭാര്യ രേഷ്മയും സഹോദരൻ ഐവിനും ഒപ്പമുണ്ടായിരുന്നു. അപകടത്തിൽ ഐവിന് പരിക്കേറ്റതായി റിപ്പോർട്ട് ഉണ്ട്. 

ഡൈവിങ്ങിനിടെ ഓക്സിജൻ ലഭിക്കാതിരുന്നതാണ് ഹൃദയാഘാതത്തിന് കാരണമായത് എന്നാണ് പ്രാഥമിക വിവരം. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഐസക് കഴിഞ്ഞ അഞ്ച് വർഷമായി ദുബായിലെ അലെക് എൻജിനീയറിങ് കമ്പനിയിൽ സിവിൽ എൻജിനീയറായി ജോലി ചെയ്തുവരികയായിരുന്നു. ഭാര്യയും എൻജിനീയറാണ്.

അപകടത്തെ തുടർന്ന് ദുബായ് പൊലീസ് അന്വേഷണം ആരംഭിച്ചു. സ്കൂബ ഡൈവിങ്ങിനുള്ള ഉപകരണങ്ങൾ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പെരുന്നാൾ അവധി കഴിഞ്ഞ് തിങ്കളാഴ്ച മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനാണ് ബന്ധുക്കളുടെ ശ്രമം.

Leave a Reply