You are currently viewing യൂട്യൂബ് ഇന്ത്യയിൽ ക്ലിക്ക്ബെയ്റ്റിന് കടിഞ്ഞാണിടുന്നു

യൂട്യൂബ് ഇന്ത്യയിൽ ക്ലിക്ക്ബെയ്റ്റിന് കടിഞ്ഞാണിടുന്നു

യൂട്യൂബ് ഇന്ത്യയിൽ നിന്നുള്ള ഏറ്റവും പുതിയ പ്രഖ്യാപനം അനുസരിച്ച്, ക്ലിക്ക്ബെയ്റ്റ് തലക്കെട്ടുകളും തംബ്നെയിലുകളും ഉപയോഗിച്ച് വീഡിയോകൾ ആകർഷകമാക്കാൻ ശ്രമിക്കുന്ന ചില കണ്ടന്റ് ക്രിയേറ്റർമാർക്ക് യൂട്യൂബ് നിയന്ത്രണം ഏർപ്പെടുത്തും

ഗൂഗിൾ പുറത്തിറക്കിയ ഒരു ബ്ലോഗ് പോസ്റ്റിൽ, ക്ലിക്ക്ബെയ്റ്റ് തലക്കെട്ടുകളോ തംബ്നെയിലുകളോ ഉള്ള വീഡിയോകൾ, പ്രത്യേകിച്ചും അടിയന്തിര വാർത്തകളോ പ്രധാന വാർത്തകളോ ആയി ബന്ധപ്പെട്ടവ, നീക്കം ചെയ്യുമെന്ന് പ്രഖ്യാപിച്ചു.
ടെക്നോളജി കമ്പനിയുടെ അഭിപ്രായത്തിൽ, പല കണ്ടന്റ് സൃഷ്ടാക്കളും ‘ബ്രേക്കിംഗ് ന്യൂസ്’ അല്ലെങ്കിൽ ‘പ്രസിഡന്റ് രാജിവച്ചു’ തുടങ്ങിയ വഞ്ചനാപരമായ തലക്കെട്ടുകൾ ഉപയോഗിക്കുന്നു, ഇത് പലപ്പോഴും തെറ്റിദ്ധാരണകൾക്കും അവസാനം തെറ്റായ വിവരങ്ങൾ നൽകുന്നതിനും ഇടയാക്കുന്നു. ഈ തരത്തിലുള്ള തലക്കെട്ടുകൾ പ്രത്യേകിച്ച് പ്രധാന വിവരങ്ങൾ തേടുന്നവരെ വഞ്ചിക്കുകയും പ്രകോപിപ്പിക്കുകയും ചെയ്യാൻ സാധ്യതയുണ്ടെന്ന് യൂട്യൂബ് പറയുന്നു.

“യൂട്യൂബിലെ ദുരുദേശ്യതോടുള്ള ക്ലിക്ക്ബെയ്റ്റിനെ നേരിടാൻ ഞങ്ങൾ ഞങ്ങളുടെ ശ്രമങ്ങൾ ശക്തിപ്പെടുത്തുകയാണ്. വീഡിയോയുടെ തലക്കെട്ടോ തംബ്നെയിലോ പ്രേക്ഷകർക്ക് വാഗ്ദാനം ചെയ്യുന്നതിൽ നിന്ന് വ്യത്യസ്തമായ എന്തെങ്കിലും  നൽകുന്ന വീഡിയോകൾക്കെതിരായ നടപടികൾ ഞങ്ങൾ ശക്തിപ്പെടുത്താൻ പദ്ധതിയിടുന്നു,” ഗൂഗിൾ ഒരു ബ്ലോഗ് പോസ്റ്റിലൂടെ പറഞ്ഞു.

“വീഡിയോ അടിയന്തിര വാർത്തകളോ പ്രധാന സംഭവങ്ങളോ പോലുള്ള വിഷയങ്ങൾ ഉൾക്കൊള്ളുമ്പോൾ ഇത് പ്രത്യേകിച്ച് പ്രധാനമാണ്, പ്രേക്ഷകർ യൂട്യൂബിൽ കാണുന്നതിനെക്കുറിച്ച് തെറ്റിദ്ധരിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കുന്നു. ഞങ്ങൾ ഇന്ത്യയിൽ ഇത് ക്രമേണ നടപ്പിലാക്കാൻ തുടങ്ങും,” പോസ്റ്റ് കൂട്ടിച്ചേർത്തു.

പ്രശ്നം പരിഹരിക്കുന്നതിന് വാർത്താ  പ്രൊഡ്യൂസറുടെ ചാനലിന് പെനാൽറ്റി ചുമത്താതെ ക്ലിക്ക്ബെയ്റ്റ് തന്ത്രങ്ങൾ ഉപയോഗിക്കുന്ന വീഡിയോകൾ നീക്കം ചെയ്യുമെന്ന് പ്രഖ്യാപിച്ചു. എന്നിരുന്നാലും,  കണ്ടന്റ് സൃഷ്ടാക്കൾക്ക് യൂട്യൂബിന്റെ പുതിയ മാർഗനിർദേശങ്ങളുമായി അവരുടെ വീഡിയോകൾ  പൊരുത്തപ്പെടുത്താൻ സമയം നൽകും.

Leave a Reply