
ഇടുക്കി: തോക്കുപാറയിൽ 10 വയസ്സുകാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. തോക്കുപാറ ഈട്ടിക്കൽ അനൂപ് – ജോൽസി ദമ്പതികളുടെ മകനായ ആഡ്ബിൻ (10) ആണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവം ശ്രദ്ധയിൽപ്പെട്ടതുടൻ കുടുംബാംഗങ്ങൾ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും, ജീവൻ രക്ഷിക്കാനായില്ല. എത്തിച്ചപ്പോൾ തന്നെ മരണം സ്ഥിരീകരിച്ചതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
അടിമാലിയിലെ വിശ്വ ദീപ്തി പബ്ലിക് സ്കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു ആഡ്ബിൻ.
