16348 മംഗളൂരു സെൻട്രൽ–തിരുവനന്തപുരം സെൻട്രൽ എക്സ്പ്രസിന് ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിച്ചതായി എം.പി. കുടിക്കുന്നിൽ സുരേഷ് അറിയിച്ചു.
കോവിഡ് കാലത്ത് റദ്ദാക്കിയ സ്റ്റോപ്പുകൾ പുനഃസ്ഥാപിച്ച് ദക്ഷിണ റെയിൽവേ പുറത്തിറക്കിയ പട്ടികയിൽ ചങ്ങനാശ്ശേരി ഉൾപ്പെട്ടിരുന്നില്ല.വളരെക്കാലമായി കാത്തിരുന്ന ഈ സ്റ്റോപ്പ് അനുവദിച്ചതോടെ മംഗളൂരു–തിരുവനന്തപുരം റൂട്ടിലെ പ്രധാന കേന്ദ്രങ്ങളിലേക്ക് നേരിട്ടുള്ള കണക്റ്റിവിറ്റി സാധ്യമാകുകയും ചങ്ങനാശ്ശേരിയിലും സമീപ പ്രദേശങ്ങളിലുമുള്ള യാത്രക്കാർക്ക്, പ്രത്യേകിച്ച് വിദ്യാർത്ഥികൾക്കും ദൈനംദിന യാത്രക്കാർക്കും വലിയ ആശ്വാസമാകുകയും എംപി പറഞ്ഞു.
ഇതിനിടെ, ജനശതാബ്ദി എക്സ്പ്രസിന് ചങ്ങനാശ്ശേരിയിൽ സ്റ്റോപ്പ് അനുവദിക്കാനുള്ള നടപടിക്രമങ്ങളും പുരോഗമിക്കുകയാണെന്ന് എം.പി. വ്യക്തമാക്കി. താമസിയാതെ ജനശതാബ്ദിക്കും ചങ്ങനാശ്ശേരിയിൽ സ്റ്റോപ്പ് ലഭ്യമാകുമെന്നാണ് പ്രതീക്ഷ.
