You are currently viewing ട്രെയിനിൽ നിന്ന് വീണ് 18 വയസുകാരനായ വിദ്യാർത്ഥി മരിച്ചു

ട്രെയിനിൽ നിന്ന് വീണ് 18 വയസുകാരനായ വിദ്യാർത്ഥി മരിച്ചു

തൃശൂർ നെല്ലായിക്ക് സമീപം ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് വീണ് 18 വയസുകാരനായ വിദ്യാർത്ഥി മരിച്ചു. തൃക്കൂർ വെള്ളാനിക്കോട് സ്വദേശി അലനാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് അഞ്ചോടെ നെല്ലായി റെയിൽവേ സ്റ്റേഷനു സമീപമായിരുന്നു സംഭവം.

കന്യാകുമാരി–പൂനെ ജയന്തി ജനത എക്സ്പ്രസിൽ യാത്ര ചെയ്യുന്നതിനിടെയാണ് അലൻ ട്രെയിനിൽ നിന്ന് വീണത്. സംഭവം ശ്രദ്ധയിൽപ്പെട്ട സഹയാത്രികർ ചെയിൻ വലിച്ച് ട്രെയിൻ നിർത്തി. തുടർന്ന് അതേ ട്രെയിനിൽ തന്നെ അലനെ പുതുക്കാട് റെയിൽവേ സ്റ്റേഷനിലെത്തിച്ചു.

ഗുരുതരമായി പരിക്കേറ്റ അലനെ ആദ്യം പുതുക്കാട് താലൂക്ക് ആശുപത്രിയിലും തുടർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

എറണാകുളത്ത് ഇലക്ട്രിഷ്യൻ കോഴ്സ് പഠിച്ചുവരികയായിരുന്ന അലൻ അവിടെ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

Leave a Reply