
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിലെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ശക്തമാക്കി. തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണം, സ്വീകരണം, വോട്ടെണ്ണൽ എന്നിവയ്ക്ക് ജില്ലയിൽ ആകെ 27 കേന്ദ്രങ്ങൾ പ്രവർത്തിക്കുമെന്ന് അധികൃതർ അറിയിച്ചു.
ജില്ലയിലെ 15 ബ്ലോക്കുകളിലെ 94 പഞ്ചായത്തുകൾക്കായി 15 വിതരണ–സ്വീകരണ–വോട്ടെണ്ണൽ കേന്ദ്രങ്ങളും, 12 നഗരസഭകൾക്കായി 12 സമാന കേന്ദ്രങ്ങളും ക്രമീകരിച്ചിട്ടുണ്ട്.
