You are currently viewing അയൽവാസിയുടെ വീട്ടിലെ പ്ലാവിൽ നിന്ന് വീണ് 47കാരൻ മരിച്ചു

അയൽവാസിയുടെ വീട്ടിലെ പ്ലാവിൽ നിന്ന് വീണ് 47കാരൻ മരിച്ചു

വക്കം: അയൽവാസിയുടെ വീട്ടിൽ ചക്കയിടാൻ കയറിയ 47കാരൻ അപകടത്തിൽ മരിച്ചു. വക്കം 13-ാം വാർഡിലെ കൊല്ലിച്ചിറമുക്ക് പട്ടറ തോപ്പിൽ ബിനു (47) ആണ് മരണപ്പെട്ടത്.

ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം. ചക്കയിട്ട ശേഷം പ്ലാവിൽ നിന്നിറങ്ങുന്നതിനിടെ കാൽ വഴുതി താഴേക്ക് വീണതാണ് അപകടകാരണം. ഗുരുതരമായി പരിക്കേറ്റ ബിനുവിനെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഭാര്യ ഡിനു. മക്കൾ: വിജി, ഗീതു.
സംഭവത്തിൽ പോലീസ് നടപടികൾ ആരംഭിച്ചിട്ടുണ്ട്.

Leave a Reply