
പാലാ: മരങ്ങാട്ടുപള്ളി–ആണ്ടൂർ റൂട്ടിൽ രണ്ട് കാറുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലുമാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ അഞ്ച് പേർക്ക് പരുക്കേറ്റു. ഇന്നുച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു അപകടം.

അപകടത്തിൽ അറുനൂറ്റിമംഗലം സ്വദേശി ജെൻസി അലക്സ് (42), ഈരാറ്റുപേട്ട സ്വദേശികളായ ജെയിംസ് ജോസഫ് (65), ത്രേസ്യാമ്മ ജെയിംസ് (63), ജെൻസ് ഷൈജു (29), ഇവാൻ ഷൈജു (നാലുമാസം) എന്നിവർക്കാണ് പരുക്കേറ്റത്. പരുക്കേറ്റവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.