
നെയ്യാറ്റിൻകര: നെയ്യാറ്റിൻകരയിൽ കെഎസ്ആർടിസി ബസ് ഇടിച്ചുണ്ടായ അപകടത്തിൽ 7 വയസ്സുകാരൻ മരിച്ചു. അമരവിള സ്വദേശികളായ ശിവകുമാർ–വനിത ദമ്പതികളുടെ ഇളയ മകൻ നിതിൻ (7) ആണ് മരിച്ചത്.

ഇന്ന് രാവിലെ അമ്മയോടൊപ്പം സ്കൂട്ടറിൽ അമരവിളയിൽ നിന്ന് നെയ്യാറ്റിൻകര ഭാഗത്തേക്ക് പോകുന്നതിനിടെ നെയ്യാറ്റിൻകര സമീപം വച്ച് അതേ ദിശയിൽ വന്ന കെഎസ്ആർടിസി ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ കുട്ടിക്ക് തലയ്ക്ക് ഗുരുതര പരിക്ക് പറ്റി. ഉടൻ മരണം സംഭവിച്ചതായി അധികൃതർ അറിയിച്ചു.
പരിക്കേറ്റ അമ്മയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ മൃതദേഹം നിംസ് മെഡിസിറ്റി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ചെങ്കൽ സായി കൃഷ്ണ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു നിതിൻ സ്വാദിഖ്. അപകടവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചു.