
കോട്ടക്കൽ: കോട്ടക്കലിന് സമീപമുള്ള പുത്തൂരിൽ ബുധനാഴ്ച രാവിലെ നിരവധി വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 9 വയസ്സുകാരി മരിച്ചു.
കോട്ടക്കൽ ചിനക്കൽ അൽമനാർ സ്കൂളിന് സമീപം താമസിക്കുന്ന ചങ്ങരംചോല ഷാനവാസിന്റെ മകൾ റീം ഷാനവാസ് ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ റീമിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അപകടത്തിൽ 10 പേർക്ക് പരിക്കേറ്റിട്ടുണ്ട്. റീമും മാതാവും സഞ്ചരിച്ചിരുന്ന സ്കൂട്ടറിനെയാണ് അപകടത്തിനിടയാക്കിയ ലോറി ആദ്യം ഇടിച്ചത്. തുടർന്ന് നിരവധി വാഹനങ്ങൾ കൂട്ടിയിടിക്കുകയായിരുന്നു