പെരുമാതുറ : 177 കോടി രൂപ ചെലവിൽ നടപ്പാക്കുന്ന മുതലപ്പൊഴി മത്സ്യബന്ധന തുറമുഖ സമഗ്ര വികസന പദ്ധതിയുടെ നിർമ്മാണോദ്ഘാടനം ജൂലൈ 31 വ്യാഴാഴ്‌ച വൈകുന്നേരം 4 മണിക്ക് പെരുമാതുറ ഹാർബർ പരിസരത്ത് നടക്കും.
പരിപാടി ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മത്സ്യബന്ധന, സാംസ്‌കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി ശ്രീ. സജി ചെറിയാൻ ചടങ്ങിന് അദ്ധ്യക്ഷത വഹിക്കും.
ബഹുമാനപ്പെട്ട കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീര വകുപ്പ് സഹമന്ത്രി ശ്രീ. ജോർജ്ജ് കുര്യൻ ചടങ്ങിൽ വിശിഷ്ടാതിഥിയായെത്തും.
കേരള സർക്കാരിന്റെ നേതൃത്വത്തിൽ കടലിന്റെ മക്കൾക്ക് കൈത്താങ്ങായി നടപ്പിലാക്കുന്ന ഈ പദ്ധതി മത്സ്യതുറമുഖത്തിന്റെ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തി മത്സ്യബന്ധന മേഖലയെ ശക്തിപ്പെടുത്തുകയും ചെയ്യും
