താന്നി കായലില്‍ ‘മത്സ്യവിത്ത് നിക്ഷേപത്തിലൂടെ മത്സ്യസമ്പത്ത് വര്‍ദ്ധനവ്’ എന്ന പദ്ധതിയുടെ ഭാഗമായി, നാടന്‍ ഇനങ്ങളായ 62,500 കരിമീന്‍ , 55,000 പൂമീന്‍ വിത്തുകൾ എം.എല്‍.എ എം. നൗഷാദ് ഉദ്ഘാടനം ചെയ്ത് നിക്ഷേപിച്ചു.
പ്രധാനമന്ത്രി മത്സ്യസമ്പദായോജനയുടെ ഭാഗമായ ക്ലൈമറ്റ് റെസിലിയന്റ് കോസ്റ്റല്‍ ഫിഷര്‍മെന്‍ വില്ലേജ് പദ്ധതിയിലൂടെയാണ് ഇത് നടപ്പാക്കുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പാക്കുന്ന ഈ പദ്ധതിയുടെ ലക്ഷ്യം, തീരദേശ മത്സ്യബന്ധന ഗ്രാമങ്ങളിലെ മത്സ്യത്തൊഴിലാളികള്‍ക്ക് സുസ്ഥിരമായ ഉപജീവനവും പുതിയ സാമ്പത്തിക അവസരങ്ങളും ഒരുക്കുകയാണു.
ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട ആറ് മത്സ്യഗ്രാമങ്ങളില്‍ ഒന്നാണ് ഇരവിപുരം സൗത്ത് മത്സ്യഗ്രാമം. ഇവിടെ മത്സ്യബന്ധന അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുകയും, മത്സ്യത്തൊഴിലാളികളുടെ ജീവിത നിലവാരം ഉയര്‍ത്തുകയും ചെയ്യാനായി രണ്ടുകോടി രൂപയുടെ പദ്ധതിയാണിത്.
ഉദ്ഘാടന ചടങ്ങിന് ഇരവിപുരം തെക്കുംഭാഗം ഡിവിഷന്‍ കൗണ്‍സിലര്‍ സുനില്‍ ജോസ് അധ്യക്ഷത വഹിച്ചു.
