എഴുകോൺ റെയിൽവേ സ്റ്റേഷനിൽ ഇന്നുമുതൽ ടിക്കറ്റ് റിസർവേഷൻ സൗകര്യം ലഭ്യമാകും. പ്രാദേശിക യാത്രക്കാരുടെ ദീർഘകാലത്തെ ആവശ്യമായിരുന്നു റിസർവേഷൻ സൗകര്യം ആരംഭിക്കുക എന്നത്.
ദിവസേന ധാരാളം യാത്രക്കാർ ഈ സ്റ്റേഷനെ ആശ്രയിക്കുന്നു. പ്ലാറ്റ്ഫോം നവീകരണം പൂർത്തിയാകുന്നതോടെ എഴുകോൺ സ്റ്റേഷനിൽ കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് ലഭിക്കാനും സാധ്യതകൾ തെളിയുന്നു
