കൊട്ടാരക്കര: എം.സി. റോഡിൽ ഇഞ്ചക്കാട്ട് ഭാഗത്ത് കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവ് ദാരുണമായി മരിച്ചു. പുത്തൂർ സ്വദേശി അനു വൈശാഖ് ആണ് മരണപ്പെട്ടത്.
പുലർച്ചെ ഏകദേശം 1.30 ഓടെയായിരുന്നു അപകടം. രണ്ട് ഇലക്ട്രിക് പോസ്റ്റുകൾ തകർത്തു കഴിഞ്ഞാണ് കാർ തോട്ടിലേക്ക് മറിഞ്ഞത്. ഗുരുതരമായി പരിക്കേറ്റ അനുവിനെ നാട്ടുകാരും വഴിയാത്രക്കാരും ചേർന്ന് ഉടൻ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അനു വൈശാഖ് സ്വകാര്യ സ്ഥാപനത്തിൽ മാർക്കറ്റിംഗ് സ്റ്റാഫ് ആയി ജോലി ചെയ്തുവരികയായിരുന്നു. മാതാവ് ഷൈലജ, അഞ്ചൽ വിളക്കുപാറ മാതാ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ലാബ് ഇൻസ്ട്രക്ടറാണ്.
