You are currently viewing കൊച്ചി കനാലുകളുടെ നവീകരണം  നഗരത്തിൻ്റെ മുഖച്ഛായ മാറ്റുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്.

കൊച്ചി കനാലുകളുടെ നവീകരണം  നഗരത്തിൻ്റെ മുഖച്ഛായ മാറ്റുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്.

കൊച്ചി കനാലുകളുടെ നവീകരണ പദ്ധതി  നഗരത്തിൻ്റെ മുഖച്ഛായ മാറുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. ഇന്ന് നാം കാണുന്ന കൊച്ചി ആകില്ല അതെന്നും മന്ത്രി പറഞ്ഞു. പദ്ധതിയുമായി ബന്ധപ്പെട്ട് നടന്ന ബോധവൽക്കരണ പരിപാടിയുടെയും ശിൽപ്പശാലയുടെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ലോകത്തെ ഏതൊരു നഗരത്തോടും കിടപിടിക്കാവുന്ന രീതിയിൽ കൊച്ചിയെ മാറ്റാൻ ഇന്റഗ്രേറ്റഡ് അർബൻ റീജനറേഷൻ ആൻഡ് വാട്ടർ ട്രാൻസ്പോർട്ട് സിസ്റ്റം എന്ന പേരിട്ടിട്ടുള്ള പദ്ധതിക്ക് കഴിയും. കിഫ്ബി ധനസഹായത്തോടെ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡും കേരള വാട്ടർ അതോറിറ്റിയും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. 3716.10 കോടി രൂപയാണ് പദ്ധതിക്കായി ചെലവഴിക്കുക. ഇന്ന് നാം കാണുന്ന കൊച്ചി ആകില്ല പദ്ധതി യാഥാർത്ഥ്യമായ ശേഷമുള്ള കൊച്ചി.

മാലിന്യ സംസ്കരണത്തിൻ്റെ കാര്യത്തിൽ മാത്രമല്ല, നഗരത്തിലെ കനാലുകളുടെ സ്വഭാവം മാറുന്നതോടെ നീരൊഴുക്ക് വർധിക്കും. ഇത് വെള്ളക്കെട്ടിനെ പ്രതിരോധിക്കാൻ സഹായിക്കും. ജലഗതാഗത സൗകര്യം വർധിക്കുന്നതോടൊപ്പം നഗരത്തിൻ്റെ സൗന്ദര്യവൽക്കരണത്തിലും വലിയ തോതിൽ ഗുണകരമാകും.

ആധുനിക കാലത്തിന് അനുസൃതമായ രീതിയിലുള്ള മാറ്റങ്ങളാണ് കൊച്ചിയിൽ കൊണ്ടുവരാൻ ഉദ്ദേശിക്കുന്നത്. മറൈൻ ഡ്രൈവിന്റെ വികസനവും സർക്കാർ പരിഗണനയിലാണ്. ഇതുമായി ബന്ധപ്പെട്ട ആദ്യഘട്ട ചർച്ചക മന്ത്രിസഭ യോഗത്തിൽ നടത്തിയിട്ടുണ്ട്. തുടർനടപടികൾ പുരോഗമിക്കുകയാണ്. നഗരവികസന പദ്ധതികളുമായി ബന്ധപ്പെട്ട് നടപ്പാക്കുന്ന ലാൻ്റ് പൂളിംഗ് സംവിധാനം ആദ്യമായി കൊച്ചിയിലാണ്. ഇതിനായി ജി.സി.ഡി.എയെ ചുമതലപ്പെടുത്തിയിട്ടുണ്ട്

കൊച്ചിയിലെ വെള്ളക്കെട്ടിന് പരിഹാരം കാണുന്നതിൽ ഓപ്പറേഷൻ ബ്രേക്ക് ത്രൂ പദ്ധതി വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ചരിത്രമുറങ്ങുന്ന കൊച്ചിയിലെ കനാലുകള്‍ നവീകരിച്ച് നഗരത്തിന്റെ മുഖഛായ മാറ്റാനും നഗരവാസികളുടെ ജീവിതത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ക്ക് കളമൊരുക്കാനും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. നഗരത്തിലെ ആറു കനാലുകളാണ് ആഴം കൂട്ടി സൗന്ദര്യവല്‍ക്കരിക്കുന്നത്. പേരണ്ടൂര്‍, ചിലവന്നൂര്‍, ഇടപ്പള്ളി, തേവര, കോന്തുരുത്തി, മാര്‍ക്കറ്റ് കനാല്‍ എന്നിവയാണവ. എല്ലാ കനാലുകളും ആഴവും വീതിയും  കൂട്ടി ഇരുവശത്തും നടപ്പാതകള്‍ നിര്‍മിച്ച് മനോഹരമാക്കും. ഇതില്‍ ഇടപ്പള്ളി, ചിലവന്നൂര്‍ കനാലുകളിലാണ് ബോട്ട് സര്‍വ്വീസ് ആരംഭിക്കാന്‍ കഴിയുക.

Leave a Reply