ഓണത്തോടനുബന്ധിച്ച് മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്തില്‍ ബന്ദിപ്പൂവ് വിളവെടുപ്പ് പ്രസിഡന്റ് മിനി ജിജു ജോസഫ് ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയര്‍പേസണ്‍ വിജയമ്മ ഗംഗാധരന്‍ അധ്യക്ഷയായി. നിറപൊലിമ പദ്ധതിയുടെ ഭാഗമായി പഞ്ചായത്തും കൃഷി ഭവനും കുടുംബശ്രീ സിഡിഎസും സംയുക്തമായാണ് കൃഷി നടത്തിയത്. അഞ്ചാം വാര്‍ഡില്‍ കൃപ കുടുംബശ്രീയിലെ ആകാശ സുന്ദരി ജെഎല്‍ജിയിലെ അംഗങ്ങള്‍ കൃഷി ചെയ്ത ബന്ദിപ്പൂവാണ് വിളവെടുത്തത്. വിവിധ വാര്‍ഡുകളിലായി പത്തോളം ഗ്രൂപ്പുകള്‍ ബന്ദിപ്പൂ കൃഷി ചെയ്യുന്നുണ്ട്.
മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്തില്‍ ബന്ദിപ്പൂ വിളവെടുത്തു
- Post author:Web desk
- Post published:Wednesday, 20 August 2025, 22:08
- Post category:Pathanamthitta
- Post comments:0 Comments
