You are currently viewing നിലമേല്‍ വാഹനാപകടം: പരിക്കേറ്റവര്‍ക്ക് സഹായവുമായി മന്ത്രി വീണാ ജോര്‍ജ്

നിലമേല്‍ വാഹനാപകടം: പരിക്കേറ്റവര്‍ക്ക് സഹായവുമായി മന്ത്രി വീണാ ജോര്‍ജ്

കൊല്ലം നിലമേലില്‍ രണ്ട് കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അതുവഴി സഞ്ചരിക്കുകയായിരുന്ന മന്ത്രി അപകട വിവരം അറിഞ്ഞ് വാഹനം നിര്‍ത്തി കാറില്‍ നിന്നിറങ്ങി പരിക്കേറ്റവര്‍ക്ക് വേണ്ട സഹായം നല്‍കി. പെട്ടെന്ന് അവരെ ആശുപത്രിയില്‍ എത്തിക്കാനുള്ള ക്രമീകരണം ഒരുക്കി. 9 പേര്‍ക്കാണ് പരിക്കേറ്റത്. മന്ത്രിയുടെ പൈലറ്റ് വാഹനത്തിലും ആംബുലന്‍സിലുമായി പരിക്കേറ്റവരെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ നല്‍കാന്‍ ആശുപത്രി അധികൃതര്‍ക്ക് നിര്‍ദേശവും നല്‍കി.

Leave a Reply