മാലൂർ സെന്റ് സ്റ്റീഫൻസ് കോളേജിലെ സുവോളജി വിഭാഗം അധ്യാപകനായ എറണാകുളം പാറക്കടവ് എളവൂർ നെല്ലിക്കാപ്പിള്ളി വീട്ടിൽ ജയ്സൺ ജേക്കബ് വർഗീസ് (38) ആണ് മരിച്ചത്.
കഴിഞ്ഞ 14-ാം തീയതി വ്യാഴാഴ്ച രാത്രി പുനലൂർ–മൂവാറ്റുപുഴ റോഡിലെ കോന്നി വകയാറിൽ വച്ചാണോ വാഹനാപകടം ഉണ്ടായത്. വീട്ടിലേക്ക് മടങ്ങിക്കൊണ്ടിരിക്കെ, എതിർവശത്ത് വന്ന വാഹനത്തിന് സൈഡ് നൽകുന്നതിനിടെ ജയ്സൺ ജേക്കബ് ഓടിച്ചിരുന്ന കാർ പോസ്റ്റിൽ ഇടിക്കുകയായിരുന്നു.
തുടർന്ന് ഗുരുതരാവസ്ഥയിൽ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലർച്ചെയോടെ അന്തരിച്ചു. രണ്ടുവർഷം മുമ്പാണ് അദ്ദേഹം സെന്റ് സ്റ്റീഫൻസ് കോളേജിൽ അധ്യാപകനായി ചേരുന്നത്.
മൃതദേഹം ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് മാലൂർ സെന്റ് സ്റ്റീഫൻസ് കോളജിലും, തുടർന്ന് പത്തനാപുരം മൗണ്ട് താബോർ ദയറ അങ്കണത്തിലും പൊതുദർശനത്തിന് വയ്ക്കും. പിന്നീട് സ്വദേശമായ എറണാകുളം പാറക്കടവിലേക്ക് കൊണ്ടുപോയി സംസ്കരിക്കും.
