You are currently viewing മുൻ അക്കൗണ്ടൻറ് ജനറൽ ജയിംസ് കെ. ജോസഫ് അന്തരിച്ചു

മുൻ അക്കൗണ്ടൻറ് ജനറൽ ജയിംസ് കെ. ജോസഫ് അന്തരിച്ചു

തിരുവനന്തപുരം ∣ മുൻ അക്കൗണ്ടൻറ് ജനറൽ ജയിംസ് കെ. ജോസഫ് അന്തരിച്ചു. കേരളം, മഹാരാഷ്ട്ര, തമിഴ്നാട് സംസ്ഥാനങ്ങളിലെ അക്കൗണ്ടൻറ് ജനറലായും തുടർന്ന് കെഎസ്ആർടിസി എം.ഡി.യുമായും കെ എസ് ഐ ഡി സി എം.ഡി.യുമായും പ്രവർത്തിച്ചിരുന്നു. ദീപികയുടെ മാനേജിംഗ് എഡിറ്ററായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

കോട്ടയം പൊൻക്കുന്നം കരിക്കാട്ടുക്കുന്നേൽ മുൻ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ എം.ഇ. ജോസഫിൻ്റെ മകനാണ്. ഭാര്യ ഷീലാ ജയിംസ്, മുൻ മന്ത്രി ബേബി ജോണിൻ്റെ മകളാണ്. മക്കൾ: ശാലിനി ജയിംസ്, തരുൺ ജയിംസ്, രശ്മി ജയിംസ്.

ശവസംസ്കാരം ആഗസ്റ്റ് 27-ാം തീയതി ബുധനാഴ്ച വൈകിട്ട് 4 മണിക്ക് മുട്ടട ഹോളി ക്രോസ് ദേവാലയത്തിൽ നടക്കും. ഭൗതികശരീരം 27-ാം തീയതി രാവിലെ 9 മണിക്ക് പിടിപി നഗരിലെ സ്വവസതിയിൽ എത്തിക്കും. പ്രാർത്ഥന വൈകിട്ട് 3 മണിക്ക് വസതിയിൽ ആരംഭിക്കും.


Leave a Reply