ചെറിയനാട് റെയിൽവേ സ്റ്റേഷന്റെ വികസനത്തിന് റെയിൽവേ ബോർഡിന്റെ അംഗീകാരം ലഭിച്ചതായി കൊടിക്കുന്നിൽ സുരേഷ് എം.പി അറിയിച്ചു. ഗ്രേഡ്-2 ഹാൾട്ട് സ്റ്റേഷനായി പ്രവർത്തിക്കുന്ന ചെറിയനാട് സ്റ്റേഷനിൽ ഒരു കോടി രൂപ ചെലവിൽ വിവിധ വികസന പ്രവർത്തനങ്ങൾ നടപ്പാക്കും.
പദ്ധതിയുടെ ഭാഗമായി പ്ലാറ്റ്ഫോമുകളുടെ ആധുനികവൽക്കരണം, ഡിജിറ്റൽ ഡിസ്പ്ലേ യൂണിറ്റുകൾ, സ്റ്റേഷനിലേക്കുള്ള റോഡിന്റെ പുനരുദ്ധാരണം, സ്റ്റേഷൻ കെട്ടിടത്തിന്റെ നവീകരണം, ശൗചാലയങ്ങളും കുടിവെള്ള സൗകര്യങ്ങളും, ദിശാസൂചികകൾ, ഇരിപ്പിടങ്ങൾ, വെളിച്ച സംവിധാനം തുടങ്ങിയവ ഒരുക്കും. മൂന്നു മാസത്തിനകം പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ടെൻഡർ വിളിക്കാനാകുമെന്നാണ് പ്രതീക്ഷ എന്ന് എംപി കൂട്ടിച്ചേർത്തു.
