പത്തനംതിട്ട: പൊലീസ് ഓഫീസറെ ക്യാമ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുണ്ടറ സ്വദേശി കുഞ്ഞുമോൻ (എസ്ഐ) ആണ് മരിച്ചത്.
അടൂർ വടക്കടത്തു-കാവ് പോലീസ് ക്യാമ്പിലെ കോർട്ടേഴ്സിന്റെ പിന്നിലെ മരത്തിൽ തൂങ്ങി മരിച്ച നിലയിലാണ് കുഞ്ഞുമോനെ കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് ക്യാമ്പ് പ്രദേശത്ത് വലിയ തിരക്കുപിടിച്ചുനിന്നു.
കുഞ്ഞുമോന് സാമ്പത്തിക ബാധ്യതകൾ ഉണ്ടായിരുന്നതായി പ്രാഥമിക അന്വേഷണത്തിൽ പോലീസ് അറിയിച്ചു.
