You are currently viewing കുഞ്ഞുങ്ങളുടെ ഓണം പൊന്നോണമാക്കി ജില്ലാ ശിശുക്ഷേമ സമിതി

കുഞ്ഞുങ്ങളുടെ ഓണം പൊന്നോണമാക്കി ജില്ലാ ശിശുക്ഷേമ സമിതി

പൂക്കളവും, ഊഞ്ഞാലാട്ടവും, സദ്യവട്ടങ്ങളുമായി ഓണമാഘോഷിച്ച് ജില്ലാ ശിശുക്ഷേമ സമിതിയിലെ കുഞ്ഞുങ്ങൾ. ശിശുക്ഷേമസമിതികാര്യാലയ അങ്കണത്തിൽ സംഘടിപ്പിച്ച പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.പി.കെ.ഗോപൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കലക്ടർ എൻ. ദേവിദാസ് ഓണസന്ദേശം നൽകി. ഓണപ്പാട്ട് ആലപിച്ച ആലുവ ബ്ലൈൻഡ് സ്കൂൾ വിദ്യാർഥി അഭിനവിനെ ആദരിച്ചു.  വിവിധ കലാപരിപാടികളും അരങ്ങേറി.

Leave a Reply