You are currently viewing പോരുവഴി കുടുംബാരോഗ്യ കേന്ദ്രം: പുതിയ കെട്ടിടം നാടിന് സമര്‍പിച്ചു

പോരുവഴി കുടുംബാരോഗ്യ കേന്ദ്രം: പുതിയ കെട്ടിടം നാടിന് സമര്‍പിച്ചു

ശാസ്താംകോട്ട താലൂക്ക് ആശുപത്രിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കുമെന്ന് ആരോഗ്യ-വനിത ശിശുക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പോരുവഴി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സാധാരണക്കാര്‍ക്ക് പ്രയോജനകരമായരീതിയില്‍ ആരോഗ്യകേന്ദ്രങ്ങളെ കൂടുതല്‍ മെച്ചപ്പെടുത്തുകയാണ് വിവിധപദ്ധതികളിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു.

ദേശീയ ആരോഗ്യ മിഷന്റെ 1,43,00000 രൂപ ഫണ്ട് ചെലവഴിച്ച് മലനട ദേവസ്വം നല്‍കിയ ഭൂമിയിലാണ് പോരുവഴി കുടുംബാരോഗ്യകേന്ദ്രം നിര്‍മിച്ചത്.
കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ അധ്യക്ഷനായി. കീമോതെറാപ്പി രോഗികള്‍ക്കുള്ള ധനസഹായം ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍.സുന്ദരേശനും പട്ടികജാതി വിഭാഗത്തില്‍പ്പെട്ട പാലിയേറ്റീവ് രോഗികള്‍ക്കുള്ള ഉപകരണങ്ങള്‍ ജില്ലാ പഞ്ചായത്ത് അംഗം ശ്യാമള അമ്മയും വിതരണംചെയ്തു.

Leave a Reply