You are currently viewing ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 18 കാരൻ മരിച്ചു

ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 18 കാരൻ മരിച്ചു

കോട്ടയം: ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 18 കാരൻ മരിച്ചു. നെടുമണ്ണി കിഴക്കേമുട്ടം സ്വദേശിയായ പ്രിൻസൺ ജോൺസൺ ആണ് മരിച്ചത്.

കറുകച്ചാൽ – മണിമല റോഡിൽ, നെടുംകുന്നം കോവേലിയിൽ തിങ്കളാഴ്ച രാവിലെ 9.30ഓടെയാണ് അപകടം നടന്നത്. ആങ്ങമൂഴിയിൽ നിന്ന് കോട്ടയത്തേക്ക് പോയ ബസും, നെടുംകുന്നം ഭാഗത്ത് നിന്ന് നെടുമണ്ണിയിലേക്കു പോയ ബൈക്കും തമ്മിലായിരുന്നു കൂട്ടിയിടി.

നാട്ടുകാർ പരിക്കേറ്റ യുവാവിനെ ആദ്യം കറുകച്ചാലിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Leave a Reply