You are currently viewing സ്‌കൂട്ടർ-ബസ് കൂട്ടിയിടിയിൽ ബാങ്ക് ജീവനക്കാരി മരിച്ചു

സ്‌കൂട്ടർ-ബസ് കൂട്ടിയിടിയിൽ ബാങ്ക് ജീവനക്കാരി മരിച്ചു

കൊല്ലം ∶ ദേശീയപാതയിൽ നടന്ന അപകടത്തിൽ ബാങ്ക് ജീവനക്കാരിയായ യുവതി മരിച്ചു. ശാസ്താംകോട്ട ഊക്കൻമുക്ക് സ്കൂളിന് സമീപമാണ് അപകടം നടന്നത്.

തൊടിയൂർ സ്വദേശിനി അഞ്ജന (24)യാണ് മരിച്ചത്. വെറും ഒരാഴ്ച മുൻപാണ് അഞ്ജനയ്ക്ക് കരിന്തോട്ട സർവീസ് സഹകരണ ബാങ്കിൽ ക്ലർക്കായി നിയമനം ലഭിച്ചത്. വരാനിരുന്ന ഒക്ടോബർ 19-ന് വിവാഹം നടക്കാനിരിക്കെയാണ് അഞ്ജനയുടെ മരണം നടന്നത്.

ഇന്ന് രാവിലെ പത്തരയോടെ, അഞ്ജന സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിനെ സ്കൂൾ ബസ് ഇടിച്ചതോടെ വാഹനം നിയന്ത്രണം വിട്ട് മറ്റൊരു ബസിൽ ഇടിക്കുകയായിരുന്നു. തുടർന്ന് സ്‌കൂട്ടർ റോഡിൽ ഉരുണ്ടു നീങ്ങി ഭാഗികമായി കത്തിനശിച്ചു.

Leave a Reply