കുളത്തൂപ്പുഴ: സെപ്റ്റംബര്‍ മാസത്തില്‍ കെ.എസ്.ആര്.ടി.സി ബജറ്റ് ടൂറിസം സെല്‍ വിവിധ തീര്‍ഥാടന–വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് പ്രത്യേക യാത്രകള്‍ സംഘടിപ്പിക്കുന്നു.
തീര്‍ഥാടന യാത്രകള്‍:
സെപ്റ്റംബര്‍ 14 രാവിലെ 5 മണിക്ക് ആരംഭിക്കുന്ന ‘ഓണാട്ടുകരയിലെ ക്ഷേത്രങ്ങള്‍’ തീര്‍ഥാടന യാത്രയില്‍ വല്ലഭസ്വാമി ക്ഷേത്രം, ചക്കുളത്ത്കാവ്, മണ്ണാറശ്ശാല, ഹരിപ്പാട്, ഓച്ചിറ, ചെട്ടികുളങ്ങര, കണ്ടിയൂര്‍ മഹാദേവ ക്ഷേത്രം എന്നിവ സന്ദര്‍ശിക്കും.
വിനോദയാത്രകള്‍:
സെപ്റ്റംബര്‍ 20 പുലര്‍ച്ചെ 4 മണിക്ക് ആരംഭിക്കുന്ന യാത്രയില്‍ ഇടുക്കി ഡാം, അഞ്ചുരുളി, അയ്യപ്പന് കോവില്‍ തൂക്കുപാലം എന്നിവ ഉള്‍പ്പെടും.
സെപ്റ്റംബര്‍ 21 രാവിലെ 6 മണിക്ക് തുടങ്ങുന്ന ‘തിരുവനന്തപുരം–കൊല്ലം ബോര്‍ഡര്‍ വൈബ്സ്’ യാത്രയില്‍ സൂര്യകാന്തി പാടം, മുതലപൊഴി ഹാര്‍ബര്‍, അഞ്ചുതെങ്ങ് കോട്ട, കായിക്കര ആശാന് സ്മാരകം, പുത്തന്‍കുളം കാവേരി പാര്‍ക്ക്, പരവൂര്‍ നെടുങ്ങോലത്തെ കണ്ടല്‍ക്കാട്ടിലൂടെ തോണിയാത്ര, കാപ്പില്‍ പൊഴി തുടങ്ങിയ സ്ഥലങ്ങള്‍ ഉള്‍പ്പെടും. യാത്ര കുളത്തൂപ്പുഴയില്‍ അവസാനിക്കും.
