You are currently viewing പുനലൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി; തുടർന്ന് ഫേസ്ബുക്ക് ലൈവ്

പുനലൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി; തുടർന്ന് ഫേസ്ബുക്ക് ലൈവ്

പുനലൂർ: കലയായനാട് കൂത്തനാടിയിൽ നടന്ന കുടുംബദുരന്തം പ്രദേശവാസികളെ നടുക്കി. കലയനാട് ചരുവിള വീട്ടിൽ ശാലിനി (32) യെയാണ് ഭർത്താവ് ഐസക് (38) ഇന്ന് രാവിലെ ആറുമണിയോടെ വെട്ടിക്കൊലപ്പെടുത്തിയത്.

സംഭവത്തിനുശേഷം ഐസക് ഫേസ്ബുക്കിൽ ലൈവ് ചെയ്ത് കൊലപാതകത്തിന്റെ കാരണങ്ങളെ കുറിച്ച് വിശദീകരിക്കുകയും തുടർന്ന് പുനലൂർ പോലീസിൽ കീഴടങ്ങുകയും ചെയ്തു.
കുടുംബ പ്രശ്നങ്ങളെ തുടർന്ന് ഇരുവരും വേർപിരിഞ്ഞ് താമസിക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. സ്വകാര്യ സ്കൂളിൽ ആയയായി ജോലി ചെയ്തുവരികയായിരുന്നു ശാലിനി. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

Leave a Reply