You are currently viewing ജനശതാബ്ദി എക്സ്പ്രസിന് ചങ്ങനാശ്ശേരിയിൽ സ്റ്റോപ്പ്

ജനശതാബ്ദി എക്സ്പ്രസിന് ചങ്ങനാശ്ശേരിയിൽ സ്റ്റോപ്പ്

ചങ്ങനാശ്ശേരി: കണ്ണൂർ – തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ് (12081/82) ഒക്ടോബർ 9 മുതൽ ചങ്ങനാശ്ശേരിയിൽ നിർത്തിതുടങ്ങുമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു. ഇതോടെ യാത്രികരുടെ ഏറെകാലത്തെ ആവശ്യം നിറവേറുകയാണെന്ന് എംപി പറഞ്ഞു.

ഇതുവരെ മന്നം ജയന്തി ദിനങ്ങളിൽ മാത്രമേ താത്കാലികമായി ഈ എക്സ്പ്രസിന് ചങ്ങനാശ്ശേരിയിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുള്ളൂ. എന്നാൽ, ഒക്ടോബർ 9 മുതൽ ഈ സ്റ്റോപ്പ് സ്ഥിരമായി അനുവദിക്കാനാണ് റെയിൽവേയുടെ തീരുമാനം.

ഒക്ടോബർ 9ന് വൈകുന്നേരം തിരുവനന്തപുരത്തുനിന്ന് നിന്നും കണ്ണൂരിലേക്കുള്ള സർവീസിലാണ് ജനശതാബ്ദി എക്സ്പ്രസ് ആദ്യമായി ചങ്ങനാശ്ശേരിയിൽ നിർത്തുന്നത്.

Leave a Reply