You are currently viewing സ്വിറ്റ്സർലാൻഡിൽ മലയാളി നഴ്‌സ് വാഹനാപകടത്തിൽ മരിച്ചു

സ്വിറ്റ്സർലാൻഡിൽ മലയാളി നഴ്‌സ് വാഹനാപകടത്തിൽ മരിച്ചു

സ്വിറ്റ്സർലാൻഡിലെ സെന്റ് ഉർബനിൽ നടന്ന ദാരുണമായ വാഹനാപകടത്തിൽ മലയാളി നഴ്‌സ് ബിന്ദു മാളിയേക്കൽ (46) മരിച്ചു. ഒക്ടോബർ 1-നാണ് അപകടം നടന്നത്. ഡ്യൂട്ടിക്കായി ആശുപത്രിയിലേക്ക് പോകും വഴിയിൽ പെഡസ്ട്രിയൻ ക്രോസിംഗിലൂടെ റോഡ് മുറിച്ച് കടക്കുന്നതിനിടെ അമിതവേഗത്തിൽ വന്ന വാഹനം ബിന്ദുവിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിൽ ബേൺ ആശുപത്രിയിലെ ഐസിയുവിലേക്ക് മാറ്റിയെങ്കിലും ഒക്ടോബർ 5-നാണ് മരണം സംഭവിച്ചത്.

തൃശൂർ വെളയനാട് കാഞ്ഞിരപ്പറമ്പിൽ പരേതരായ അന്തോണിയുടെയും റോസി അന്തോണിയുടെയും ഇളയ മകളാണ് ബിന്ദു. തൃശൂർ എലിഞ്ഞിപ്ര സ്വദേശിയായ ബിജു മാളിയേക്കലാണ് ഭർത്താവ്. ദമ്പതികൾക്ക് വിദ്യാർത്ഥികളായ ബ്രൈറ്റ്‌സൺ, ബെർട്ടീന എന്നിവർ മക്കളാണ്.

22 വർഷങ്ങൾക്ക് മുൻപ് ഓസ്ട്രിയയിൽ നഴ്സായി ജോലിയിൽ പ്രവേശിച്ച ബിന്ദു, രണ്ട് വർഷം മുമ്പാണ് സ്വിറ്റ്സർലാൻഡിലെ ആശുപത്രിയിലേക്ക് മാറിയത്.

Leave a Reply