You are currently viewing കോളേജ് വിദ്യാർത്ഥിനി മരിച്ച നിലയിൽ

കോളേജ് വിദ്യാർത്ഥിനി മരിച്ച നിലയിൽ

എറണാകുളം: കോതമംഗലം നെല്ലിക്കുഴിയിലെ ഇന്ദിരാഗാന്ധി ആർട്സ്  കോളേജിലെ ഒന്നാം വർഷ ബിബിഎ വിദ്യാർത്ഥിനിയായ നന്ദന ഹരി (19) യെ മരിച്ച നിലയിൽ കണ്ടെത്തി.

ഇന്ന്  രാവിലെ കോളേജ് കോംപൗണ്ടിനുള്ളിലെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിയ നിലയിലായിരുന്നു വിദ്യാർത്ഥിനിയെ കണ്ടെത്തിയത്. ഇടുക്കി ജില്ലയിലെ മാങ്കുളം സ്വദേശിനിയാണ് നന്ദന.

സംഭവസ്ഥലത്ത് എത്തിയ പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം കോതമംഗലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply