You are currently viewing ശബരിമല തീര്‍ഥാടനം : വെജിറ്റേറിയന്‍ ഭക്ഷണ സാധനങ്ങളുടെ വില നിശ്ചയിച്ചു

ശബരിമല തീര്‍ഥാടനം : വെജിറ്റേറിയന്‍ ഭക്ഷണ സാധനങ്ങളുടെ വില നിശ്ചയിച്ചു

ശബരിമല തീർത്ഥാടന സീസണ് മുന്നോടിയായി ജില്ലയിൽ പ്രവർത്തിക്കുന്ന ഹോട്ടലുകളിലെ വെജിറ്റേറിയൻ ഭക്ഷണ സാധനങ്ങളുടെ വില നിശ്ചയിച്ചു. ജില്ലാ കലക്ടർ എസ്. പ്രേംകൃഷ്ണൻ നിർദ്ദേശിച്ച പ്രകാരം ഭക്ഷണ ഇനങ്ങൾ, അളവ്, സന്നിധാനത്ത് ലഭ്യമാകുന്ന വില, പമ്പ/നിലയ്ക്കൽ കേന്ദ്രങ്ങളിലെ വില, ജില്ലയുടെ മറ്റ് ഭാഗങ്ങളിലെ വില എന്ന ക്രമത്തിൽ നിരക്കുകൾ പ്രസിദ്ധീകരിച്ചു.

ചായ/കാപ്പി വിഭാഗം

ചായ 120 മി.ലി — ₹16 / ₹13 / ₹12

കാപ്പി 120 മി.ലി — ₹15 / ₹13 / ₹12

കടുംകാപ്പി/കടുംചായ 120 മി.ലി — ₹11 / ₹10 / ₹9

മധുരം ഇല്ലാത്ത ചായ/കാപ്പി 120 മി.ലി — ₹13 / ₹12 / ₹11

ഇൻസ്റ്റന്റ് കാപ്പി 120 മി.ലി — ₹25 / ₹18 / ₹18

ഇൻസ്റ്റന്റ് കാപ്പി 200 മി.ലി — ₹25 / ₹22 / ₹22

ബോൺവിറ്റ/ഹോർലിക്സ് 150 മി.ലി — ₹27 / ₹26 / ₹26


ലഘുഭക്ഷണങ്ങൾ

പരിപ്പുവട/ഉഴുന്നുവട 40 ഗ്രാം — ₹17 / ₹14 / ₹12

ബോണ്ട 75 ഗ്രാം — ₹15 / ₹13 / ₹12

ഏത്തക്ക അപ്പം 50 ഗ്രാം — ₹17 / ₹13 / ₹12

ബജി 30 ഗ്രാം — ₹13 / ₹12 / ₹11


പ്രധാനഭക്ഷണങ്ങൾ

ദോശ 50 ഗ്രാം (ചട്നി, സാമ്പാർ) — ₹14 / ₹13 / ₹11

ഇഡ്ലി 50 ഗ്രാം (ചട്നി, സാമ്പാർ) — ₹16 / ₹14 / ₹12

ചപ്പാത്തി 40 ഗ്രാം — ₹15 / ₹14 / ₹11

പൂരി  40 ഗ്രാം — ₹16 / ₹15 / ₹14

പൊറോട്ട 50 ഗ്രാം — ₹17 / ₹14 / ₹12

പാലപ്പം / ഇടിയപ്പം 50 ഗ്രാം — ₹15 / ₹14 / ₹11

നെയ്‌റോസ്റ്റ് 150 ഗ്രാം — ₹52 / ₹47 / ₹44

മസാല ദോശ 200 ഗ്രാം — ₹60 / ₹55 / ₹52


കറികൾ

പീസ് കറി 100 ഗ്രാം — ₹38 / ₹34 / ₹33

കടലകറി 100 ഗ്രാം — ₹38 / ₹34 / ₹31

കിഴങ്ങ് കറി 100 ഗ്രാം — ₹36 / ₹31 / ₹30

വെജിറ്റബിൾ കറി/ദാൽ കറി 100 ഗ്രാം — ₹27 / ₹24 / ₹24

ടൊമാറ്റോ ഫ്രൈ 125 ഗ്രാം — ₹40 / ₹39 / ₹35


ഭക്ഷണപ്പൊതികൾ

ഊണ് പച്ചരി (സാമ്പാർ, മോർ, രസം, പുളിശ്ശേരി, തോരൻ, അവിയൽ, അച്ചാർ) — ₹80 / ₹76 / ₹72

പുഴുങ്ങലരി ഊൺ (ഐറ്റങ്ങൾ അതേ) — ₹80 / ₹76 / ₹72

ആന്ധ്ര ഊൺ — ₹82 / ₹76 / ₹72

വെജിറ്റബിൾ ബിരിയാണി 350 ഗ്രാം — ₹81 / ₹75 / ₹71

കഞ്ഞി (പയർ, അച്ചാർ) — ₹42 / ₹37 / ₹35

കപ്പ 250 ഗ്രാം — ₹37 / ₹34 / ₹32

തൈര് സാദം — ₹56 / ₹51 / ₹49

നാരങ്ങ സാദം — ₹53 / ₹49 / ₹48

തൈര് (കപ്പ്) — ₹15 / ₹13 / ₹10


മധുരങ്ങൾ

പായസം 75 മി.ലി — ₹17 / ₹15 / ₹13


മറ്റ് ഇനങ്ങൾ

ഓണിയൻ ഊത്തപ്പം 125 ഗ്രാം — ₹67 / ₹60 / ₹56

ടൊമാറ്റോ ഊത്തപ്പം 125 ഗ്രാം — ₹65 / ₹59 / ₹56

പുട്ട് (ഒരു കുറ്റി) — ₹30 / ₹28 / ₹24

ഫ്രൈഡ് റൈസ് 350 ഗ്രാം — ₹75 / ₹70 / ₹68


ശബരിമല തീർഥാടകർക്ക് ന്യായമായ നിരക്കിൽ ഗുണമേന്മയുള്ള ഭക്ഷണം ലഭ്യമാക്കാനാണ് ഈ വിലനിർണ്ണയത്തിന്റെ ലക്ഷ്യം.

Leave a Reply