You are currently viewing ഇടുക്കി ഉറവപ്പാറയിൽ  ഇടിമിന്നൽ ഏറ്റ 12 വയസുകാരി മരിച്ചു, മൂന്ന് പേർക്ക് പരിക്ക്

ഇടുക്കി ഉറവപ്പാറയിൽ ഇടിമിന്നൽ ഏറ്റ 12 വയസുകാരി മരിച്ചു, മൂന്ന് പേർക്ക് പരിക്ക്

ഇടുക്കി: ഉറവപ്പാറയിൽ ഇടിമിന്നലേറ്റ് 12 വയസുകാരിയായ പെൺകുട്ടി ദാരുണമായി മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റ സംഭവത്തിൽ ഒരാളുടെ നില ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു.

പെരുമ്പാവൂർ വടക്കനേതിൽ വി.എം അഫ്സലിന്റെ മകൾ നഫീസത്തുൾ മിസ്റിയയാണ് മരിച്ചത്. പെരുമ്പാവൂരിൽ നിന്ന് എത്തിയ ഇവരും ഇവരെ രക്ഷിക്കാൻ ശ്രമിച്ച തൊടുപുഴ സ്വദേശിയുമാണ് അപകടത്തിൽപ്പെട്ടത്.

സംഭവത്തിൽ മിസ്റിയയുടെ പിതാവ് വി.എം അഫ്സൽ, തൊടുപുഴ മങ്ങാട്ടുകവല കളത്തിൽ ഗോകുൽ എസ്. രാജ് എന്നിവർക്കും മറ്റൊരാൾക്കുമാണ് പരിക്കേറ്റത്. അപകടത്തിൽപ്പെട്ട എല്ലാവരെയും ഉടൻ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആശുപത്രിയിലെത്തിച്ചപ്പോഴേക്കും നഫീസത്തുൾ മിസ്റിയ മരിച്ചതായി സ്ഥിരീകരിച്ചു. ഗുരുതരമായി പരിക്കേറ്റ വി.എം അഫ്സൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. മറ്റ് രണ്ടുപേരുടെയും പരിക്കുകൾ ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Leave a Reply