You are currently viewing അഴീക്കൽ ബീച്ചിൽ കുളിക്കാനിറങ്ങിയ 14കാരനായ വിദ്യാർത്ഥി മുങ്ങിമരിച്ചു

അഴീക്കൽ ബീച്ചിൽ കുളിക്കാനിറങ്ങിയ 14കാരനായ വിദ്യാർത്ഥി മുങ്ങിമരിച്ചു

അഴീക്കൽ ബീച്ചിൽ കുളിക്കാനിറങ്ങിയ 14കാരനായ വിദ്യാർത്ഥി മുങ്ങിമരിച്ചു. ഓച്ചിറ മേമ്മന സ്വദേശിയായ കാർത്തിക്കാണ് ദുരന്തത്തിൽ മരിച്ചത്.

ഇന്ന് വൈകുന്നേരം സുഹൃത്തുക്കളോടൊപ്പം കടലിൽ കുളിക്കാനിറങ്ങിയപ്പോൾ ശക്തമായ തിരമാലയിൽ പെട്ടാണ് അപകടം സംഭവിച്ചത്. സുഹൃത്തുക്കൾ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കാർത്തിക്ക് കൃഷ്ണപുരം ടെക്ക്നിക്കൽ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply