You are currently viewing 21 കാരിയായ യുവതിയെ ആണ്‍ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

21 കാരിയായ യുവതിയെ ആണ്‍ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

ചടയമംഗലം: 21 കാരിയായ യുവതിയെ ആണ്‍ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാരാളികോണത്ത് സ്വദേശിനിയായ അഞ്ജനയെയാണ്, ആണ്‍സുഹൃത്ത് നിഹാസിന്റെ ആയൂരിലുള്ള വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ഏഴ് മാസമായി നിഹാസിനൊപ്പം അഞ്ജന താമസിച്ചുവരികയായിരുന്നു. ഇന്ന് രാവിലെ കിടപ്പുമുറിയില്‍ തൂങ്ങിയ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ചടയമംഗലം പൊലീസ് സ്ഥലത്തെത്തി വിശദമായ അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Leave a Reply