ഇടുക്കി: ഇടമലക്കുടിയിൽ പനിബാധയെ തുടർന്ന് അഞ്ച് വയസ്സുകാരൻ മരിച്ചു. കൂടലാർക്കുടി സ്വദേശികളായ മൂർത്തി- ഉഷ ദമ്പതികളുടെ മകൻ കാർത്തികാണ് മരിച്ചത്.
അസുഖം ബാധിച്ച കുട്ടിയെ കിലോമീറ്ററുകളോളം ചുമന്നാണ് നാട്ടുകാർ മാങ്കുളം ആശുപത്രിയിലെത്തിച്ചത്. അവിടെ നിന്നും ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് അടിമാലി താലൂക്കാശുപത്രിയിലേക്ക് റഫർ ചെയ്തെങ്കിലും വഴിമധ്യേ കാർത്തിക്ക് മരിച്ചു.
കുട്ടിയുടെ മൃതദേഹം തിരികെ വീട്ടിലേക്ക് കൊണ്ടുപോകുന്നതും നാട്ടുകാർ കാട്ടിലൂടെ ചുമന്നാണ് നടത്തിയത്.
