
കിളിമാനൂർ, മലയാമഠം, ദേവേശ്വരം,ജോയി ഭവനിൽ അഞ്ജിത (നിജ) യാണ് മരിച്ചത്.
രണ്ട് ദിവസങ്ങളായി കിളിമാനൂർ താന്നിമൂട്ടിൽ കുടുംബവീട്ടിൽ താമസിക്കയായിരുന്നു അഞ്ജിത.
ആശുപത്രിയിലേക്ക് പോകുന്നു എന്നു പറഞ്ഞാണ് അഞ്ചിത താന്നിമൂട്ടിലെ വീട്ടിൽ നിന്നും ഇറങ്ങിയത്.
ആശുപത്രിയിൽ എത്തിയില്ലെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് ബന്ധുക്കൾ ദേവേശ്വരത്തുള്ള വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് അടുക്കളയിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്.
കുറച്ചു ദിവസങ്ങളായി മനോവിഷമത്തിൽ ആയിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.
ഭർത്താവ് ജോയി വിദേശത്ത് ജോലി ചെയ്യുകയാണ്.
ഒരു മകനുണ്ട്.
