You are currently viewing എ. എം. ആരിഫിന് വാഹനാപകടത്തിൽ പരിക്ക്

എ. എം. ആരിഫിന് വാഹനാപകടത്തിൽ പരിക്ക്

ചേർത്തല: ആലപ്പുഴ മുൻ എംപിയും സിപിഎം നേതാവുമായ അഡ്വ. എ. എം. ആരിഫിന് വാഹനാപകടത്തിൽ പരിക്കേറ്റു. ഇന്ന് ചേർത്തലയിൽ ഉണ്ടായ അപകടത്തിൽ പരിക്കേറ്റ അദ്ദേഹത്തെ ഉടൻ തന്നെ ചേർത്തല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചേർത്തല ദേവീക്ഷേത്രത്തിന് തെക്കുവശത്തുവെച്ചാണ് അപകടം നടന്നത്. മുന്നിലുണ്ടായിരുന്ന ഒരു ഓട്ടോറിക്ഷയുടെ പിന്നിൽ ആരിഫ് സഞ്ചരിച്ച കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം തകർന്നു.

ആരിഫിന് ലഭിച്ച പരിക്കുകൾ ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. സംഭവത്തെ തുടർന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അപകടത്തിന്റെ കൂടുതൽ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല.

Leave a Reply