
കടയ്ക്കാവൂർ: തെരുവ് നായ കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട് ഓട്ടോ മറിഞ്ഞ്, ആറാം ക്ലാസ് വിദ്യാർത്ഥിനി ദാരുണമായി മരണപ്പെട്ടു.
അഞ്ച് തെങ്ങ് മാമ്പള്ളിയിൽ ഇറാത്ത് പടിഞ്ഞാറു വീട്ടിൽ സജിയുടെ മകൾ സഖി (11) ആണ് മരിച്ചത്. ഉച്ചയ്ക്ക് പിറ്റിയെ മീറ്റിംഗ് കഴിഞ്ഞ് അമ്മയോടൊപ്പം അച്ഛൻ ഓടിച്ചിരുന്ന ഓട്ടോയിൽ കടയ്ക്കാവൂർ കാനറാ ബാങ്ക് സമീപം എത്തിയപ്പോൾ, തെരുവ് നായ പെട്ടെന്ന് ചാടിയതിനെ തുടർന്ന് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ സഖിയെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്. അച്ഛനും അമ്മക്കും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്.
