You are currently viewing കോഴഞ്ചേരി പമ്പ് ഹൗസിനു സമീപം കുളിക്കാനിറങ്ങിയ വിദ്യാർത്ഥി ഒഴുക്കിൽപ്പെട്ട് മരിച്ചു

കോഴഞ്ചേരി പമ്പ് ഹൗസിനു സമീപം കുളിക്കാനിറങ്ങിയ വിദ്യാർത്ഥി ഒഴുക്കിൽപ്പെട്ട് മരിച്ചു

കോഴഞ്ചേരി പമ്പ് ഹൗസിനു സമീപം കുളിക്കാനിറങ്ങിയ സെന്റ് തോമസ് ഹയർ സെക്കന്ററി സ്കൂളിലെ ആറു കുട്ടികളിൽ ഒരാൾ ഒഴുക്കിൽപ്പെടുകയും മരണപ്പെടുകയും ചെയ്തു. അപകടത്തിൽപ്പെട്ട വിദ്യാർത്ഥിയെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ പത്തനംതിട്ടയിൽ നിന്നെത്തിയ സ്കൂബ ടീമിന്റെ സഹായത്തോടെ മൃതശരീരം മുങ്ങിയെടുത്തതായി അധികൃതർ അറിയിച്ചു.

പത്തനംതിട്ട മേലെവെട്ടിപ്പുറം കുമ്പളംതോട്ടത്തിൽ സൂര്യയുടെ മകൻ നിരഞ്ജൻ (18) ആണ് മരണപ്പെട്ടത്. കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയപ്പോഴാണ് ശക്തമായ ഒഴുക്കിൽ നിരഞ്ജൻ അകപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം.

സംഭവം അറിഞ്ഞതോടെ അഗ്നിരക്ഷാസേനയും പോലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ഏറെ നേരം നീണ്ട തെരച്ചിലിന് ശേഷം സ്കൂബ ടീമിന്റെ സഹായത്തോടെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം തുടർനടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply