You are currently viewing കോയമ്പത്തൂരിൽ വാഹനാപകടം; തിരൂർ സ്വദേശി മരിച്ചു

കോയമ്പത്തൂരിൽ വാഹനാപകടം; തിരൂർ സ്വദേശി മരിച്ചു

കോയമ്പത്തൂർ: തിരൂർ പൊലീസ് ലൈൻ സ്വദേശിയായ കിള്ളത്ത് പറമ്പിൽ ഫാസിൽ (വയസ്‌ 26) കോയമ്പത്തൂരിലെ പുളിയംപെട്ടിയിൽ നടന്ന വാഹനാപകടത്തിൽ മരിച്ചു. ഫാസിൽ സഞ്ചരിച്ചിരുന്ന ബൈക്കും എതിർദിശയിൽ എത്തിയ ലോറിയും കൂട്ടിയിടിച്ചാണ് ദുരന്തം സംഭവിച്ചത്.

തലക്ക് ഗുരുതരമായി പരിക്കേറ്റ ഫാസിൽ സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടു. തിങ്കളാഴ്ച രാത്രിയിലായിരുന്നു അപകടം. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Leave a Reply