
പത്തനംതിട്ടയിലെ സന്ദർശനത്തിനായി എത്തിയ ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണനെ പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം ഗ്രൗണ്ടിൽ ഔപചാരികമായി സ്വീകരിച്ചു. കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറുടെ നേതൃത്വത്തിലാണ് സ്വീകരണച്ചടങ്ങ് നടന്നത്.

കേന്ദ്രമന്ത്രി സുരേഷ് ഗോപി, ആന്റോ ആൻറണി എം.പി., കെ. യു. ജനീഷ് കുമാർ എം.എൽ.എ., ജില്ലാ കലക്ടർ എസ്. പ്രേം കൃഷ്ണൻ, ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ്, പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീല അജി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.