You are currently viewing വിദേശത്തുള്ള ഭർത്താവിന്റെ അടുത്തേക്ക് സന്ദർശക വിസയിലെത്തിയ നൂറനാട് സ്വദേശിനി സൗദിയിൽ അന്തരിച്ചു

വിദേശത്തുള്ള ഭർത്താവിന്റെ അടുത്തേക്ക് സന്ദർശക വിസയിലെത്തിയ നൂറനാട് സ്വദേശിനി സൗദിയിൽ അന്തരിച്ചു

ജുബൈൽ: വിദേശത്തുള്ള ഭർത്താവിന്റെ അടുത്തേക്ക് സന്ദർശക വിസയിൽ എത്തിയ നൂറനാട് സ്വദേശിനി സൗദി അറേബ്യയിൽ അന്തരിച്ചു. ആലപ്പുഴ നൂറനാട് കല്ലിക്കോട്ട് പുത്തൻ വീട്ടിൽ മഞ്ജു പുഷ്പവല്ലി (48) ആണ് മരിച്ചത്. ജുബൈലിൽ ജോലി ചെയ്യുന്ന ഭർത്താവ് പ്രസാദ് ജനാർദ്ദനന്റെ അടുത്തേക്ക് 11 മാസം മുമ്പാണ് മഞ്ജു സന്ദർശക വിസയിൽ എത്തിയത്. അടുത്ത മാസം നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് അപ്രതീക്ഷിത മരണം സംഭവിച്ചത്.

താമസ സ്ഥലത്ത് നിന്ന് അബോധാവസ്ഥയിലായ നിലയിൽ കണ്ടെത്തിയ മഞ്ജുവിനെ റെഡ് ക്രസന്റ് ആംബുലൻസിൽ ജുബൈൽ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ഹൃദയസംബന്ധമായ അസുഖങ്ങൾക്ക് ഇവർ മുമ്പ് ചികിത്സ തേടിയിരുന്നതായി ബന്ധുക്കൾ അറിയിച്ചു.

ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ജാനകി, അഞ്ജലി എന്നിവർ മക്കളാണ്.

Leave a Reply