You are currently viewing തിരുവനന്തപുരം സ്വദേശിനിയായ യുവതി കോതമംഗലത്തിന് സമീപം മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം സ്വദേശിനിയായ യുവതി കോതമംഗലത്തിന് സമീപം മരിച്ച നിലയിൽ കണ്ടെത്തി

കോതമംഗലം ∶ കുറ്റിലഞ്ഞിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തുവരുന്ന തിരുവനന്തപുരം സ്വദേശിനി താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തപ്പെട്ടു. പെരുങ്കടവിള ശിവരാമവിലാസം പരേതനായ എസ്. ഋഷികേശന്റെ മകൾ അഖി ആർ. എസ്. നായർ (24) ആണ് മരിച്ചത്.

ഉച്ചയ്ക്ക് ജോലിസ്ഥലത്തുനിന്ന് ചെറുവട്ടൂർ കവലയിലെ താമസ സ്ഥലത്തേക്കു പോയിരുന്നു. വൈകുന്നേരം ജോലികഴിഞ്ഞ് എത്തിയ സഹപ്രവർത്തക മുട്ടിവിളിച്ചിട്ടും വാതിൽ തുറക്കാതെ വന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അഖിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

അമ്മ സരസ്വതി. പോലീസ് നടപടികൾക്ക് ശേഷം മൃതദേഹം മൂവാറ്റുപുഴ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply