You are currently viewing മുളന്തുരുത്തിയിൽ ജിമ്മിൽ വ്യായാമത്തിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

മുളന്തുരുത്തിയിൽ ജിമ്മിൽ വ്യായാമത്തിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

മുളന്തുരുത്തിയിൽ ജിമ്മിൽ വ്യായാമത്തിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. പെരുമ്പിള്ളി ചാലപ്പുറത്ത് എബ്രഹാം-ഗ്രേസിയുടെ മകനായ രാജ് (42) ആണ് ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ ഹൃദയാഘാതമുണ്ടായി കുഴഞ്ഞുവീണ് മരിച്ചത്.

സംഭവം ജൂലൈ 30-നു രാവിലെ 5.30ന് മുളന്തുരുത്തി പാലസ് സ്ക്വയറിലുള്ള ജിമ്മിലാണ് ഉണ്ടായത്. പതിവിനെക്കാൾ നേരത്തേ, 5 മണിയോടെ രാജ് ജിമ്മിൽ വരുകയും വ്യായാമം ആരംഭിക്കുകയും ചെയ്തതായി അറിയുന്നു. 5 25 ഓടെ സിസിടിവി ദൃശ്യങ്ങളിൽ  രാജ് നെഞ്ചിൽ കൈവെച്ച്  നടക്കുന്നതും പിന്നീട്  ഇരിയ്ക്കുന്നതുമാണ് കാണപ്പെടുന്നത്. ഏകദേശം ഒരു മിനിറ്റിനുശേഷം അദ്ദേഹം തറയിൽ കുഴഞ്ഞുവീഴുന്നത് ദൃശ്യമാകുന്നു. ഏകദേശം 20 മിനിറ്റോളം കഴിഞ്ഞ് 5.45ന് എത്തിയ മറ്റ് അംഗങ്ങളാണ് രാജിനെ കണ്ടെത്തിയത്. ഉടൻ സിപിആർ നൽകി സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

രാജിന്റെ ഭാര്യ വിദേശത്ത് നഴ്സായായി ജോലി ചെയ്തുവരികയാണ്. സംസ്കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് 12-ന് മുളന്തുരുത്തി മാർത്തോമൻ കത്തീഡ്രൽ സെമിത്തേരിയിൽ.

Leave a Reply