You are currently viewing ഓൺലൈൻ ലോൺ ആപ്പുകളുടെ ഭീഷണിയെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തു.

ഓൺലൈൻ ലോൺ ആപ്പുകളുടെ ഭീഷണിയെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തു.

ആര്യനാട് സ്വദേശി ആനന്ദ് (സച്ചു–21) ആണ് മരിച്ചത്. ലോൺ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ലോൺ ആപ്പ് സംഘങ്ങൾ ആനന്ദിന്റെ ചിത്രങ്ങൾ മോർഫ് ചെയ്ത് ബന്ധുക്കൾക്കും സുഹൃത്തുകൾക്കും അയച്ചതിൽ മനംനൊന്താണ് യുവാവ് ജീവനൊടുക്കിയത്.

ഈ മാസം ആറിന് വീട്ടിൽവെച്ച് ആസിഡ് കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ആനന്ദിനെ ഉടൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാവിലെ ആനന്ദ് മരിച്ചു.

ആപ്പിൽ നിന്ന് പണം എടുത്തതിന് പിന്നാലെ നിരന്തരം ഭീഷണി സന്ദേശങ്ങൾ ലഭിച്ചിരുന്നുവെന്ന് പിതൃസഹോദരൻ അനിൽകുമാർ അറിയിച്ചു. പണം തിരിച്ചടക്കാത്തതിനെ തുടർന്ന് യുവാവിന്റെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് ആനന്ദിന്റെ കുടുംബം പോലീസിലും സൈബർ സെല്ലിലും പരാതി നൽകി. കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply