
മുണ്ടക്കയം: മുണ്ടക്കയം–കോരുത്തോട് റോഡിലെ മടുക്ക പാറമട ഭാഗത്ത് തീർത്ഥാടന വാഹനം ബൈക്കിൽ ഇടിച്ച് യുവാവ് മരിച്ചു. മടുക്ക മൈനാക്കുളം വയലക്കൊമ്പിൽ എബി തോമസ് (29) ആണ് അപകടത്തിൽ മരിച്ചത്.

ഇന്നലെ രാത്രി 11 മണിയോടെയാണ് അപകടം ഉണ്ടായത്. ശബരിമല തീർത്ഥാടനം കഴിഞ്ഞ് മടങ്ങിയ തമിഴ്നാട് രാജപാളയം സ്വദേശികളായ അയ്യപ്പ ഭക്തർ സഞ്ചരിച്ചിരുന്ന ഇന്നോവ കാർ എബി തോമസ് സഞ്ചരിച്ചിരുന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ എബി തോമസിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ മുണ്ടക്കയം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.