പത്തനംതിട്ട: മൈലപ്രയിൽ വെച്ചുണ്ടായ ബൈക്ക് അപകടത്തിൽ പെരുനാട് മാടമൺ സ്വദേശി നന്ദു മോഹനൻ (26) മരിച്ചു. ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ എതിർവശത്തുനിന്ന് വന്ന ബെൻസ് കാറാണ് നന്ദു സഞ്ചരിച്ച ബൈക്കിൽ ഇടിച്ചത്. കാറിലെ യാത്രക്കാർ അപകടത്തിന് ശേഷം കടന്നുകളഞ്ഞു.
പോലീസ് സ്ഥലത്തെത്തിയാണ് വാഹനങ്ങൾ സ്റ്റേഷനിലേക്ക് മാറ്റിയത്. മാടമൺ പതാലിൽ പെരുംകുളം സ്വദേശി മോഹനൻ – ശോഭന ദമ്പതികളുടെ മകനാണ് നന്ദു.
