You are currently viewing കൊച്ചി ഇടപ്പള്ളിയിൽ മെട്രോ തൂണിൽ ബൈക്ക് ഇടിച്ച് യുവാവിന് ദാരുണാന്ത്യം

കൊച്ചി ഇടപ്പള്ളിയിൽ മെട്രോ തൂണിൽ ബൈക്ക് ഇടിച്ച് യുവാവിന് ദാരുണാന്ത്യം

കൊച്ചി ഇടപ്പള്ളിയിൽ മെട്രോ തൂണിൽ ബൈക്ക് ഇടിച്ച് യുവാവിന് ദാരുണാന്ത്യം. വരാപ്പുഴ കൂനമ്മാവ് കളത്തിപറമ്പിൽ റോയിയുടെ മകൻ അൻസൽ റോയി (24) ആണ് മരിച്ചത്.

ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിന് സമീപത്തായിരുന്നു അപകടം നടന്നത്. അൻസൽ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് മെട്രോ പില്ലറിൽ ഇടിച്ചു കയറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ബംഗളൂരുവിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്ന അൻസൽ കഴിഞ്ഞ ദിവസമാണ് വീട്ടിലെത്തിയത്.

Leave a Reply