You are currently viewing എറണാകുളം ഹിന്ദുസ്ഥാൻ പെട്രോളിയം ടെർമിനലിൽ നടന്ന അപകടത്തിൽ ആലപ്പുഴ സ്വദേശിയായ യുവാവ് മരിച്ചു

എറണാകുളം ഹിന്ദുസ്ഥാൻ പെട്രോളിയം ടെർമിനലിൽ നടന്ന അപകടത്തിൽ ആലപ്പുഴ സ്വദേശിയായ യുവാവ് മരിച്ചു

എറണാകുളം ഇരുമ്പനത്തെ ഹിന്ദുസ്ഥാൻ പെട്രോളിയം (എച്ച്.പി) ടെർമിനലിൽ അറ്റകുറ്റപ്പണിക്കിടെ ഉണ്ടായ ദാരുണ വാഹനാപകടത്തിൽ ആലപ്പുഴ സ്വദേശിയായ യുവ മെക്കാനിക് കൊല്ലപ്പെട്ടു. മരിച്ചത് ജിഷ്ണു (23) ആണ്. തലയ്ക്കും നെഞ്ചിനും തീവ്ര പരുക്ക് പറ്റിയ ജിഷ്ണുവിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കേടായ ടാങ്കർ ലോറിയുടെ അടിയിൽ കിടന്ന് അറ്റകുറ്റപ്പണി ചെയ്യുന്നതിനിടെ, അടുത്ത് നിർത്തിയിട്ടിരുന്ന മറ്റൊരു ടാങ്കർ ലോറി ആകസ്മികമായി മുന്നോട്ട് നീങ്ങുകയായിരുന്നു. ഡ്രൈവറില്ലാതെ മുന്നോട്ട് നീങ്ങിയ ലോറിക്കു മുന്നിൽ നിന്നിരുന്ന വാനിൽ ഇടിക്കുകയും പിന്നോട്ട് നീങ്ങിയ വാൻ തകരാറിലായ ടാങ്കർ ലോറിയിൽ ഇടിക്കുകയും ചെയ്തു. ഇടിയുടെ ശക്തിയിൽ നീങ്ങി തുടങ്ങിയ ടാങ്കർ ലോറിയുടെ ടയറുകൾ വിഷ്ണുവിന്റെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു

Leave a Reply