You are currently viewing ബൈക്കിൽ നിന്നും ലോറിക്കടിയിലേക്ക് തെറിച്ചുവീണ് കോഴിക്കോട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം.

ബൈക്കിൽ നിന്നും ലോറിക്കടിയിലേക്ക് തെറിച്ചുവീണ് കോഴിക്കോട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം.

കോഴിക്കോട്: ബുള്ളറ്റ് ബൈക്കിൽ നിന്നും ടോറസ് ലോറിക്കടിയിലേക്ക് തെറിച്ചുവീണ് ഉണ്ടായ വാഹനാപകടത്തിൽ കോഴിക്കോട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. കോഴിക്കോട് നന്തി ഇരുപതാംമൈൽ ബസ് സ്റ്റോപ്പിന് സമീപം കൊയിലാണ്ടി ഭാഗത്തേക്കുള്ള സർവീസ് റോഡിലാണ് അപകടം ഉണ്ടായത്.

കോഴിക്കോട് പെരുവയൽ സ്വദേശിയായ ഹാഫിസ് ആണ് മരിച്ചത്. രാത്രി ഏഴോടെ നടന്ന അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ യുവാവിനെ നാട്ടുകാർ ചേർന്ന് ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സർവീസ് റോഡിന്റെ വശത്തുള്ള കല്ലുകളിൽ ബുള്ളറ്റ് ബൈക്ക് തെന്നി നിയന്ത്രണം വിട്ടതിനെ തുടർന്ന്, ഒരേ ദിശയിലേക്ക് സഞ്ചരിച്ചുകൊണ്ടിരുന്ന ടോറസ് ലോറിക്കടിയിലേക്ക് യുവാവ് തെറിച്ചുവീണതായാണ് നാട്ടുകാർ പറയുന്നത്.

ഗുരുതരമായി പരുക്കേറ്റ ഹാഫിസിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് മരണം സംഭവിച്ചത്.
അപകടത്തെ തുടർന്ന് പ്രദേശത്ത് നേരിയ സമയം ഗതാഗത തടസ്സവും ഉണ്ടായി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply